കോവിഡ് ഉപദേശസമിതി തലവന്‍ വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു

ഡ​ൽ​ഹി: കോവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച ഉപദേശക സമിതി തലവനും പ്രമുഖ വൈറോളജിസ്റ്റ് മായ ഷാഹിദ് ജമീല്‍ രാജിവെച്ചു.  അ​ടു​ത്തി​ടെ ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ ക​ത്തി​ൽ അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇതിന്  പി​ന്നാ​ലെയാണ് കോ​വി​ഡ് പാ​ന​ലി​ൽ നിന്നുള്ള രാജി. മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു എന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. തന്‍റെ തീരുമാനം പൂര്‍ണമായും ശരിയാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും രാജിക്ക് ഒരു കാരണവും പറയാന്‍ തനിക്ക് ബാധ്യതയില്ലെന്നുമായിരുന്നു രാജിയ്ക്ക് ശേഷം ഷാഹിദിന്‍റെ പ്രതികരണം

രാജ്യത്തെ കോവിഡ് രോഗം കൂടുമ്പോഴും പരിശോധനകള്‍ കുറവാണ്, വാക്സിന്‍ ക്ഷാമമുണ്ട്, വാക്സീനേഷന് വേഗതക്കുറവുണ്ടെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. ഇവയെല്ലാം മഹാമാരിയെ ശരിയായ രീതിയില്‍ പ്രതിരോധിക്കുന്നതിന് തടസ്സമായെന്നും ഷാഹിദ് പറയുന്നു.കോവിഡ് രണ്ടാംതരംഗത്തിന് കാരണമായ ബി 1.617 വകഭേദത്തെക്കുറിച്ച് വിദഗ്‍ധ സമിതി മുന്നറിയിപ്പ് നല്‍കിയിട്ടും കേന്ദ്രസര്‍ക്കാര്‍ ഗൌരവമായെടുത്തില്ല എന്നും ഷാഹിദ് ജമീല്‍ ആരോപിച്ചു