കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ നാട്ടിലെത്താനാഗ്രഹിക്കുന്നവർക്കായി യാത്ര സംവിധാനം ഒരുക്കി കുവൈത്തിലെ ട്രാവൽ ഏജൻസികൾ. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രദേശിക സുരക്ഷാ സാഹചര്യങ്ങൾ കാരണം കുവൈത്തിന്റെ വ്യോമപാത ഫെബ്രുവരി 28 മുതൽ അടച്ചിട്ടിരിക്കുകയാണ്. അതിനാൽ നിലവിൽ കുവൈത്തിൽ നിന്ന് വാണിജ്യ വിമാന സർവീസുകൾ ഒന്നും പ്രവർത്തിക്കുന്നില്ല.
കുവൈത്തിൽ പ്രവർത്തിക്കുന്ന ചില ട്രാവൽ ഏജൻസികൾ വിവിധ രാജ്യങ്ങളിലെ ആളുകൾക്ക് സൗദി അറേബ്യയിലേക്ക് ഭൂമാർഗം യാത്രാ സൗകര്യം ഒരുക്കുകയും, കൂടാതെ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് വിമാന ടിക്കറ്റുകൾ നൽകുകയും ചെയ്യുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന വിമാനയാത്രക്കാർക്കും സന്ദർശക വിസയുള്ളവർക്കും സ്വമേധയാ പണമടച്ച് ഈ സേവനങ്ങൾ ഉപയോഗിക്കാം.
സർവീസുകൾ നൽകുന്ന ട്രാവൽ ഏജൻസികൾ:
I. ITL – Kuwait@itlworld.com
94106658, 97248603
II. Captain Tours and Travels – team@captaintoursandtraves.com
60696948
99238500
96625020
50297917
III. KRH: Travel@krhkw.com
+965-94070195
































