ഒമാനിൽ കോവിഡ് ബാധിതർ 192; ഇനിയും ഉയരുമെന്ന് ആരോഗ്യമന്ത്രി

0
5

മസ്കറ്റ്: ഇന്ന് 13 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഒമാനിൽ രോഗബാധിതരുടെ എണ്ണം192 ആയി. ഇതിൽ 34 പേർക്ക് രോഗം ഭേദമായതായും ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം ഏപ്രിൽ പകുതിയോടെ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് ആരോഗ്യമന്ത്രി ഡോ.അഹമ്മദ് ബിൻ മുഹമ്മദ് അൽ സയീദി അറിയിച്ചിരിക്കുന്നത്. വിദേശത്ത് പഠനത്തിന് പോയ സ്വദേശി വിദ്യാർഥികളെ തിരിച്ചെത്തിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രോഗബാധിതർ ഉയര്‍ന്ന നിരക്കിലെത്തുമാണ് അദ്ദേഹം അറിയിച്ചത്.

കുവൈറ്റിൽ കോവിഡ് സാമൂഹിക വ്യാപനത്തിലെത്തിയിരിക്കുന്ന ഘട്ടത്തിൽ വരും ദിനങ്ങൾ വളരെ നിർണായകമാണ്. ആര് വേണമെങ്കിലും രോഗബാധിതരാകാം.. അതുകൊണ്ട് ജനങ്ങൾ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിർദേശവും ആരോഗ്യമന്ത്രി നൽകിയിട്ടുണ്ട്.