ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തു

മൂന്നാം മോദി സർക്കാരിൽ കേരളത്തിൽ നിന്നുള്ള ജോർജ് കുര്യൻ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയുടെ ന്യൂനപക്ഷ മുഖമാണ് കോട്ടയം കാണക്കാരി സ്വദേശിയായ ജോർജ് കുര്യൻ. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയായ അദ്ദേഹം ദേശീയ ന്യൂനപക്ഷ കമീഷൻ മുൻ വൈസ് ചെയർമാൻ കൂടിയാണ്. നേരത്തെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും വഹിച്ചിരുന്നു.