ദുബായിൽ വാഹനാപകടം: രണ്ട് പേർ മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

ദുബായ്: പിക് അപും ട്രക്കും കൂട്ടിയിടിച്ച് ദുബായിൽ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരിക്ക്. ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് റോഡിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മുസോറി അറിയിച്ചു.

ടയർ കേടായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് പിക് അപ് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം അറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് ഗതാഗത തടസം സൃഷ്ടിക്കാതെ തന്നെ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ദുബായ് ട്രാഫിക് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.