ഭീകരരൂപമണിഞ്ഞ് പൈശാചിക ആരാധന; കുവൈത്തിൽ പെൺകുട്ടികളുടെ സംഘം അറസ്റ്റിൽ

0
13

കുവൈത്ത് സിറ്റി: കുവൈത്തിൽ പൈശാചിക ആരാധന നടത്തുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത ഒരു സംഘം പെൺകുട്ടികൾ അറസ്റ്റിൽ. അബു ഹലിഫയിലെ ഒരു അപ്പാർട്ട്മെന്റിൽ ആണ് ഇവർ ചടങ്ങുകൾ സംഘടിപ്പിച്ചത്. കുവൈത്ത് മനുഷ്യക്കടത്ത് വിരുദ്ധ വകുപ്പിന് ഇവരെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയും,  തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും പെൺകുട്ടികൾ എവിടെയാണെന്ന് കണ്ടെത്തിയതിന് ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ  പ്രചരിച്ച ദൃശ്യങ്ങളിൽ ഇവർ  ഭയപ്പെടുത്തുന്ന തരത്തിലുള്ള  പല്ലുകൾ ധരിക്കുകയും രക്തത്തിന് സമാനമായ നിറത്തിലുള്ള ഒരു ദ്രാവകം കുടിക്കുകയും ചെയ്യുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മതനിയമങ്ങൾ വിലക്കിയ കാര്യങ്ങളെല്ലാം ചെയ്തിരുന്ന സംഘം മന്ത്രവാദം അടക്കമുള്ള കാര്യങ്ങൾ  ചെയ്തിരുന്നതായും മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു