നീരജ് ചോപ്രയ്ക്ക് ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണൽ പദവി;ഉത്തരവ് പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

0
213

ഡൽഹി:ഒളിംപിക് മെഡൽ ജേതാവായ നീരജ് ചോപ്രയെ ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണല്‍ പദവി നൽകി ഇന്ത്യ ആദരിച്ചു . കായികരംഗത്ത് രാജ്യത്തിന് നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് ഈ പദവി നൽകിയിരിക്കുന്നത്. പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഈ നിയമനം  ഏപ്രിൽ 16 മുതൽ പ്രാബല്യത്തിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

2020 ടോക്യോ ഒളിംപിക്സിൽ സ്വർണവും 2024 പാരീസ് ഒളിംപിക്സിൽ വെള്ളിയും നേടിയ നീരജ്, 2023 ലോക ചാമ്പ്യൻഷിപ്പിലും വിജയം കണ്ടെത്തി. ഒളിംപിക്സിലെ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ അത്‌ലറ്റുകൂടിയാണ് നീരജ്.ടോക്കിയോ ഒളിംപിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയതിന് ശേഷം, രജ്പുത്താന റൈഫിള്സ് 2022 ജനുവരി 22-ന് പരം വിശിഷ്ട് സേവാ മെഡൽ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

2016 ഓഗസ്റ്റ് 26-ന് ഇന്ത്യൻ ആർമിയിൽ നായിബ് സുബേദാർ റാങ്കിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറായി നീരജ് ചേർന്നു. 2018-ൽ അർജുന അവാർഡും 2021-ൽ ഖേൽ രത്ന പുരസ്‌കാരവും 2022-ൽ പത്മശ്രീയും ലഭിച്ച് ഇദ്ദേഹം രാജ്യത്തിന്റെ ഉന്നത ബഹുമതികൾ നേടിയിട്ടുണ്ട്. കായിക മേഖലയിലെ അസാധാരണ സംഭാവനകൾക്ക് രാജ്യം തുടർച്ചയായി അദ്ദേഹത്തെ ആദരിച്ചു.