പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.81%

0
158

തിരുവനന്തപുരം:സംസ്ഥാനത്ത് ഈ വർഷം നടന്ന പ്ലസ് ടു പരീക്ഷയുടെ ഫലങ്ങൾ പ്രഖ്യാപിച്ചു . ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഗ്രൂപ്പുകളിൽ വിജയശതമാനവും ഫുൾ എപ്ലസ് സ്കോറുകളും കുറഞ്ഞിട്ടുണ്ട്. ആകെ 3,70,642വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 2,88,394 പേർക്ക് ഉന്നതപഠനത്തിന് യോഗ്യത നേടി. സംസ്ഥാനത്തെ ആകെ വിജയശതമാനം 77.81% ആയി കുറഞ്ഞു , ഇത് കഴിഞ്ഞ വർഷത്തേക്കാൾ 0.88% കുറവാണ്.

ഗ്രൂപ്പ് വിവരങ്ങൾ അനുസരിച്ച്, സയൻസ് വിഭാഗത്തിൽ 83.25%, ഹ്യൂമാനിറ്റീസിൽ 67.61%, കോമേഴ്സിൽ 74.21% വിജയശതമാനമുണ്ടായി. സർക്കാർ സ്കൂളുകളിൽ വിജയശതമാനം 73.23% ആയി കുറഞ്ഞു. 30,145 വിദ്യാർത്ഥികൾക്ക് എല്ലാ പേപ്പറിലും A+ നേടി (ഫുൾ എപ്ലസ്), ഇത് കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്. 41 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും ഫുൾ മാർക്ക് ലഭിച്ചു.

ജില്ലാ തലത്തിൽ, എറണാകുളത്തെ വിദ്യാർത്ഥികൾക്കാണ് ഏറ്റവും ഉയർന്ന വിജയശതമാനം, അതേസമയം കാസർകോട് ഏറ്റവും കുറവ്.

വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,178 പേർ പരീക്ഷയെഴുതി, 18,340 പേർ വിജയിച്ചു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 1.36% കുറവാണ്. 193 വൊക്കേഷണൽ വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. ഇവിടെയും വയനാട്ടിലാണ്ഏറ്റവും ഉയർന്ന വിജയശതമാനം, കാസർകോട്ടാണ് ഏറ്റവും കുറവ്.