കെയർ ഫോർ കേരളം – കുവൈറ്റ് മലയാളികളുടെ ചരിത്ര ദൗത്യം

സാം പൈനുംമൂട്്,

കോവിഡ് പ്രതിസന്ധിയിൽ കേരളത്തിന് സഹായം ലഭ്യമാക്കുന്നതിന് കുവൈറ്റിൽ രൂപം നൽകിയ കൂട്ടായ്മയാണ് “കെയർ ഫോർ കേരളം – കുവൈറ്റ് 2021 “.
പിറന്ന മണ്ണിൻ്റെ , വളർത്തിയ നാടിൻ്റെ , പൈതൃകത്തിൻ്റെ , സംസ്കാരത്തിൻ്റെ അതിജീവനം അപകടത്തിലാകുന്ന സാഹചര്യം
സംജാതമായപ്പോഴാണ് ഇങ്ങനെ ഒരു താൽക്കാലിക കൂട്ടായ്മ ഇവിടെ രൂപപ്പെട്ടത്.
കേരളത്തിൻ്റെ ആദരണീയനയ മുഖ്യമന്ത്രി
സഖാവ് പിണറായി വിജയൻ ലോക മലയാളികളാട് നടത്തിയ സഹായ അഭ്യർത്ഥനയെ മാനിച്ചാണ് “കെയർ ഫോർ കേരള – കുവൈറ്റ് 2021 ”
എന്ന മിഷൻ പ്രവർത്തനം ആരംഭിച്ചത്.

ഈ നന്മ നിറഞ്ഞ പ്രവർത്തനത്തിന് വലിയ സ്വീകാര്യതയാണ് കുവൈറ്റ് മലയാളി സമൂഹം
സമ്മാനിച്ചത്.

അനന്തമായ കാലത്തിൻ്റെ മഹാപ്രവാഹം തുടരുകയാണ്. ഒരു കുഞ്ഞൻ വൈറസ് ലോക ജനതയെ ആകെ പിടിച്ചുലച്ച ഒന്നര വർഷം കടന്നു പോയി. കോവിഡ് എന്ന മഹാമാരിയെ
ചെറുക്കാൻ വാക്സിൻ എത്തി എന്നതാണ് ഈ കെട്ട കാലത്ത് ലഭിച്ച ആശ്വാസ വചനം !
ഇത് മാനവരാശിക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല .

പ്രവാസ ലോകത്തു നിന്നും ഇത്ര സംഘടിതമായി
ജീവകാരുണ്യ കരുത്ത് കാട്ടിയ മുൻ പരിചയം
2018 ൽ കേരളത്തിലെ പ്രളയകാലത്തെ പ്രതിരോധിക്കാൻ നടത്തിയ സാമ്പത്തിക സമാഹരണമായിരുന്നു. പതിനാറു കോടിരൂപ
കുവൈറ്റ് മലയാളി സമൂഹത്തിൽ നിന്നും വാഗ്ദാനമായി ലഭിച്ചിരുന്നു. അതിൽ പതിമൂന്നു കോടി ഇരുപതു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിൽ നിക്ഷേപിക്കാൻ
ഞങ്ങൾ നേതൃത്വം നൽകിയ ” ലോക കേരള സഭ ” സംവിധാനത്തിന് കഴിഞ്ഞത് പ്രവാസ ചരിത്രത്തിലെ ഔന്നത്യമാർന്ന ഓർമ്മകളാണ്.
ലോക കേരള സഭ എന്ത് , എന്തിന് എന്ന വിമർശനത്തിനുള്ള ഉത്തരവും !

ഇന്ത്യയിൽ കോവിഡ് 19 ൻ്റെ വ്യാപനത്തിൻ്റെ
സാഹചര്യത്തിൽ, ഇന്ത്യാ ഗവൺമെൻ്റിൻ്റെ
2021 മേയ് 3 ലെ ഉത്തരവു പ്രകാരം സംസ്ഥാനങ്ങൾക്കോ സംസ്ഥാനം നിശ്ചയിക്കുന്ന ഏജൻസികൾക്കോ മരുന്നും മറ്റ് ഉപകരണങ്ങളും വിദേശ രാജ്യങ്ങളിലെ സംഘടനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ
ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. ഏതെല്ലാം മരുന്നുകളും
ഉപകരണങ്ങളുമാണ് അയക്കുവാൻ സാധിക്കുന്നത് എന്നത് സംബന്ധിച്ച് കേന്ദ്ര
ഗവൺമെൻ്റ് നോട്ടിഫിക്കേഷൻ ഉള്ളടക്കം ചെയതിരുന്നു.

ലോക കേരള സഭാംഗങ്ങൾക്ക് കേരള മുഖ്യമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന
നോർക്ക റൂട്ട്സ് ഇറക്കിയ അഭ്യർത്ഥനയുടെ
പൊരുളാണ് മേലുദ്ധരിച്ചത്. നോർക്ക ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം എൻ. അജിത്കുമാറിൻ്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ സന്നദ്ധ
പ്രവർത്തനത്തിൻ്റെ ഫലമായി 2021 മേയ് 23 ന്
ഇന്ത്യൻ രൂപ ഒരു കൊടി 25 ലക്ഷം രൂപയുടെ ജീവൻ രക്ഷാ ഉപകരണങ്ങൾ കൊച്ചിയിലേക്ക് അയക്കുവാൻ കഴിഞ്ഞു. ഇത് മലയാളികളുടെ
പ്രവാസ ചരിത്രത്തിലെ ആദ്യാനുഭവമാണ് !
Norka Director O. V. Mustafa യുടെ നേതൃത്വത്തിൽ GCC 2021 Covid Norka പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇവിടെയും പ്രവർത്തങ്ങൾ സജീവമായത്. ഞാനടക്കം C. K. Noushad, Saji Thomas Mathew ,
R. Naganathan എന്നിവർ ഈ സമിതിയിൽ
അംഗങ്ങളാണ്.

Oxygen Cylinder- 348 Nos .
Oxygen Concentrator – 100 Nos.
Regulator – 250 Nos.

ഇത്രയും ജീവൻ രക്ഷാ ഉപകരണങ്ങളാണ് കേരളത്തിലേക്ക് പോയ വാരം അയച്ചത് . കേരള ഗവൺമെൻ്റെ ഏജൻസിയായ കേരളാ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനാണ്
സാധനങ്ങൾ ഏറ്റുവാങ്ങുന്നത്.

കെയർ ഫോർ കേരളയുടെ പ്രവർത്തനത്തെ
സഹായിച്ച ഇന്ത്യൻ സ്ഥാനപതി ബഹുമാനപ്പെട്ട സിബി ജോർജ്‌ , ഉദാരമതികളായ വ്യക്തിത്വങ്ങൾ , സ്ഥാപനങ്ങൾ , സംഘടനകൾ ഏവരോടുമുള്ള നന്ദിയും കടപ്പാടും ഇവിടെ രേഖപ്പെടുത്തട്ടെ.

ജീവൻ രക്ഷാ ഉപകരണങ്ങളുടെ ലഭ്യത അനുസരിച്ച് രണ്ടും മൂന്നും ഘട്ടങ്ങളിലായി
അൽ – ജസീറ , കുവൈറ്റ് എയർവെയ്സ്
എന്നീ വിമാന കമ്പനികളുടെ സഹായമാണ്
ലഭ്യമായിരിക്കുന്നത്. വിമാനമാർഗം താഴെ കാണിച്ചിരിക്കുന്ന ഉപകരണങ്ങളാണ്
കേരളത്തിലേക്ക് അയക്കുന്നത്. 75 ലക്ഷം രൂപ
വിലവരും

– Oxygen Cylinder – 250 Nos
– Oxygen Concentrator – 50 Nos

Cartoon 45x45x45cm size – 50 Nos
Includes –

– PPE Kit with 5 items 2500 Nos
1. Cover all with head Cover
2. Glouse
3. Shoe Cover
4. KN 95 Mask
5. Face Shield

“ഭാരതമെന്ന പേരു കേട്ടാൽ അഭിമാനപൂരിതമാകണം
അന്തരംഗം , കേരളമെന്നുകേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളിൽ ”
കവി വള്ളത്തോളിൻ്റെ വരികൾ സാർത്ഥകമാക്കി കുവൈറ്റ് മലയാളികൾ.