ഗാർഹിക പീഡനത്തിൽ നിന്ന് സംരക്ഷണം നൽകാൻ ദേശീയ സമിതി രൂപീകരിക്കുമെന്ന് കുവൈറ്റ് സാമൂഹ്യകാര്യ മന്ത്രി

കുവൈറ്റ് സിറ്റി:  ഗാർഹിക പീഡനങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് ദേശീയ സമിതി രൂപീകരിക്കുമെന്ന് കുവൈറ്റ സാമൂഹിക വികസന മന്ത്രിയും വനിതാ ശിശുകാര്യ സഹമന്ത്രിയും, കുടുംബകാര്യങ്ങൾക്കായുള്ള സുപ്രീം കൗൺസിൽ പ്രസിഡന്റ് മായ മായ് അൽ-ബാഗ്ലി പ്രഖ്യാപിച്ചു. കമ്മിറ്റി ചെയർമാനും അംഗങ്ങളും ഏഴ് സർക്കാർ ഏജൻസികളിൽ നിന്നയിരിക്കും. ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം, സാമൂഹിക മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, കുടുംബകാര്യങ്ങളുടെ സുപ്രീം കൗൺസിൽ എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങളും ഇതോടൊപ്പം  സിവിൽ സമൂഹത്തിൽ നിന്നുള്ള രണ്ട് പ്രതിനിധികളും ഇതിൽ ഉൾപ്പെടും.

കമ്മിറ്റിയുടെ ഉത്തരവാദിത്തങ്ങൾ :

–  കുടുംബ സംരക്ഷണ നയം സ്ഥാപിക്കുക

– കുടുംബബന്ധങ്ങൾ ശക്തമാക്കുക

– ഗാർഹിക പീഡനo; സമഗ്ര ഇടപെടൽ

– എക്സിക്യൂട്ടീവ് പ്ലാനുകൾ നിരീക്ഷിക്കുകയും അംഗീകരിക്കുകയും ചെയ്യുക;

–  ദേശീയ നിയമങ്ങൾ അവലോകനം ചെയ്യുക

– ഗാർഹിക പീഡന സംരക്ഷണ നിയമം നമ്പർ 16/2020 ന് വിരുദ്ധമായ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള നിർദ്ദേശങ്ങളും ശുപാർശകളും നൽകുക

-ഗാർഹിക പീഡന കുറ്റകൃത്യങ്ങൾ തുറന്നുകാട്ടുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങളെക്കുറിച്ച് അവരെ അറിയിക്കുന്നതിനുമുള്ള വഴികൾ ഉൾപ്പെടെ ഗാർഹിക പീഡനത്തെക്കുറിച്ച് പൊതു അവബോധവും വിദ്യാഭ്യാസ പരിപാടികളും സൃഷ്ടിക്കുക