കുവൈറ്റ് സിറ്റി : കെ.എം.സി.സി
അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തെ ചേർത്തു പിടിക്കുന്നതിനു വേണ്ടി കുവൈത്ത് കെഎംസിസി നടപ്പിലാക്കി വരുന്ന ‘സോഷ്യൽ സെക്യൂരിറ്റി സ്കീം’ വിതരണം കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ജനാബ് കെ ടി സഹദുല്ല സാഹിബ് നിർവ്വഹിച്ചു. കുവൈത്തിൽ നിന്നും മരണപ്പെട്ട പയ്യന്നൂർ മണ്ഡലം അംഗത്തിന്റെ കുടുംബത്തിനുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീം തുകയാണ് കൈമാറിയത്. യോഗത്തിൽ , കണ്ണൂർ ജില്ലാ പ്രസിഡന്റ് നാസർ തളിപ്പറമ്പ് സ്വാഗതവും, കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്‌ബാൽ മാവിലാടം അധ്യക്ഷതയും വഹിച്ചു.
അബ്ദുല്ല മൗലവി പള്ളക്കന്റെ ഖിറാഅത്തോട് കൂടിയ ചടങ്ങിൽ, മുസ്ലിം ലീഗ് പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് കെ കെ അഷ്‌റഫ്, മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സജീർ ഇക്ബാൽ, ഇ കെ മുസ്തഫ സാഹിബ്, കുവൈറ്റ് കെഎംസിസി കസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, പയ്യന്നൂർ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മുസ്തഫ ടി പി, ജോയിന്റ് സെക്രട്ടറി മുസ്തഫ പി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഉസ്മാൻ പി എസ്, ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ട്രഷറർ മുഹമ്മദ് കുഞ്ഞി പി വി, മുസ്ലിം ലീഗ് നെക്ലി ശാഖ പ്രസിണ്ടന്റ് റഫീഖ് അശ്‌റഫി, ജനറൽ സെക്രട്ടറി ഹനീഫ പി എം, ട്രഷറർ സിദ്ധീഖ് ഹാജി ടി കെ, അഹ്മദ് പോത്താങ്കണ്ടം ആരിഫ് എട്ടിക്കുളം. (പ്രവാസി ലീഗ്), ഓ കെ റഫീഖ് (മദീന കെ എം സി സി ), എ എം ഹസ്സൻ. എസ് കെ ഹാരിസ് പെരുമ്പ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കുവൈറ്റ് കെഎംസിസി പയ്യന്നൂർ മണ്ഡലം സീനിയർ നേതാവ് അൻവർ കവ്വായി നന്ദിയും പറഞ്ഞു.


































