അവധിക്കാലത്തോടൊപ്പം വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രതിസന്ധികളും ആരംഭിക്കുന്നു

കുവൈത്ത് സിറ്റി: കൊറോണ മൂലം കുവൈത്തിലേക്ക് മടങ്ങാനാവാതെ റെസിഡൻസി കാലഹരണപ്പെട്ട വിദേശ അധ്യാപകരുടെ പ്രശ്‌നം പരിഹരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഇപ്പോഴും ശ്രമിക്കുകയാണ് ഇതിനിടെ മന്ത്രാലയത്തെ കൂടുതൽ പ്രതിസന്ധിയികലാക്കി കൂടുതൽ വിദേശ അധ്യാപകരുടെ മധ്യവർഷ അവധിക്കാലം സ്വന്തം നാട്ടിൽ ചെലവഴിക്കാനുള്ള തയ്യാറെടുറ്റിലാണ്.
സ്വദേശങ്ങളിലേക്കുള്ള യാത്രക്കായി ഇവർ എക്സിറ്റ് പെർമിറ്റിന് അപേക്ഷ സമർപ്പിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
“കൊറോണ” യുടെ അപകടസാധ്യതകൾ കാരണം അവർക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ അത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രണ്ടാം സെമസ്റ്ററിൻ്റെ തുടക്കത്തെ ബാധിക്കും. അവധിക്കാലം ആരംഭിച്ചതോടെ ഈ വിഷയമാണ് മന്ത്രാലയത്തെ വ്യാകുലപ്പെടുത്തുന്നത്

ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിലേക്ക് ഫ്ലൈറ്റ് നിരോധനം തുടർന്നാൽ അധ്യാപകർക്ക് മടങ്ങി വരുപതിൽ ബുദ്ധിമുട്ട് നേരിടും, ഏത് തരത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ബദൽ കണ്ടെത്താൻ മന്ത്രാലയം സന്നദ്ധമായിരിക്കുമെന്ന് വിശ്വസ്ത കേന്ദ്രങ്ങൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

ഒന്നാം സെമസ്റ്ററിനുള്ള ഗ്രേഡുകളുടെ വിതരണവും വിലയിരുത്തലും സംബന്ധിച്ച്, വിദ്യാഭ്യാസ മന്ത്രാലയം സമർപ്പിച്ച നടപടിക്രമങ്ങളും നിർദേശങ്ങളും പാർലമെന്ററി വിദ്യാഭ്യാസ സമിതി പരിഗണിക്കുകയാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രത്യേകിച്ച് ഉയർന്ന ക്ലാസുകളിലെ കുട്ടികൾ ഗ്രേഡ് വിതരണത്തിനുള്ള പദ്ധതിക്കായുള്ള കാത്തിരിപ്പിലാണ്.