സെഞ്ച്വറിയടിച്ച് പെട്രോള്‍ വില

കോവിഡ് മൂലം ദുരിതക്കയത്തിലായ ജനങ്ങള്‍ക്ക് ഇരുട്ടടിയേകി കേരളത്തിലെ പെട്രോള്‍ വില സെഞ്ച്വറിയടിച്ചു, തിരുവനന്തപുരത്തെ പാറശ്ശാലയിലാണ് പെട്രോള്‍ വില100 കടന്നത്. ഡീസലിന് 95.62 രൂപയായി. പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് ഇന്ന് കൂട്ടിയത്.പ്രീമിയം പെട്രോളിന് നേരത്തെ തന്നെ കേരളത്തില്‍ 100 കടന്നിരുന്നു. മെയ് നാല് മുതല്‍ തുടങ്ങിയ വില വര്‍ധന ജൂണിലും തുടരുകയാണ്. വിലവർധനയുടെ പഴി കേന്ദ്രം കമ്പനികള്‍ക്ക് മേല്‍ ചുമത്തുമ്പോഴും  അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് രാജ്യത്ത് ഇന്ധനവില വര്‍ധന നിർത്തി വച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം

കോഴിക്കോട് പെട്രോളിന് 98.23 രൂപയായി. ഡീസലിന് 93.43 രൂപയാണ്. കൊച്ചിയില്‍ പെട്രോള്‍ വില 97.86 രൂപയും ഡീസലിന് 94.79 രൂപയുമായി. ഈ മാസം 12ആമത്തെ തവണയാണ് ഇന്ധനവില കൂട്ടിയത്.