കുവൈത്ത് സിറ്റി: സ്പന്ദനം അസോസിയേഷൻ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ കുവൈത്തിന്റെ ആഭിമുഖ്യത്തിൽ ‘ചിങ്ങനിലാവ് 2026’ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. അബ്ബാസിയയിലെ സെൻട്രൽ സ്കൂളിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് ബിജു ഭവൻസ് അധ്യക്ഷത വഹിച്ചു. മലയാളി കുവൈത്തി വനിത ഫാത്തിമ ഷരീദ് ഉദ്ഘാടനം നിർവഹിച്ചു.
സാമൂഹിക പ്രവർത്തകരായ മനോജ് മാവേലിക്കര, സത്താർ കുന്നിൽ എന്നിവർ പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി റെജികുമാർ സ്വാഗതം ആശംസിച്ചു. ട്രഷറർ സജിനി, രമ, ഉമ്മർ, ഷീജ, ശ്യാം എന്നിവർ ആശംസകൾ നേർന്നു. സൂസൻ ജോസ് നന്ദി പറഞ്ഞു.
അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ, മാവേലിയുടെ സാന്നിധ്യം എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അന്നൂസ് പരിപാടികൾ നിയന്ത്രിച്ചു.

































