കോവിഡ് 19: സൗദിയിൽ‌ രോഗബാധിതർ 344; പ്രതിരോധ നടപടികൾ ശക്തം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 344 ആയി ഉയർന്നു. ഇക്കഴിഞ്ഞ ദിവസത്തിൽ മാത്രം 70 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് രോഗബാധിതരുടെ എണ്ണം 300 കടന്നത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ റിയാദിലാണ്. ജിദ്ദയിൽ 11ഉം മക്കയിൽ രണ്ടും. മദീന, ദമാം, ദെഹ്റാൻ, ഖത്വീഫ്, ആൽബഹാ, തബൂക്ക്. ബീശ, ഹഫർ അൽബാത്വിൻ എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളില്‍ പതിനൊന്ന് പേര്‍ നേരത്തെ വിദേശരാജ്യങ്ങളിൽ നിന്നെത്തി എയർപോർട്ടിൽ വച്ച് തന്നെ ഐസോലേറ്റ് ചെയ്യപ്പെട്ടവരാണ്. രോഗബാധിതരായ ആളുകളുമായി ഇടപഴകിയതിലൂടെയാണ് 58 പേർക്ക് രോഗം ബാധിച്ചത്.