പാവറട്ടിയിൽ ബൈത്തുറഹ്മക്ക് ശിലാസ്ഥാപനം.

 കുവൈറ്റ്‌ കെ എം സി സി തൃശൂർ ജില്ലാ കമ്മറ്റിയുടെയും മണലൂർ മണ്ഡലം കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പാവറട്ടിയിൽ നിർമ്മിക്കുന്ന ബൈത്തുറഹ്മക്ക് ശിലാസ്ഥാപനം നടത്തി.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ എസ് എം അസ്ഗറലി തങ്ങളും ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. വി എം മുഹമ്മദ് ഗസ്സാലിയും ശിലാസ്ഥാപന ചടങ്ങിന് കാർമികത്വം വഹിച്ചു.
ശിലാസ്ഥാപനത്തോടനുബന്ധിച്ച് പാവറട്ടി പഞ്ചായത്ത്  മുസ്ലിം ലീഗ് കമ്മറ്റി കമ്മറ്റി സംഘടിപ്പിച്ച ചടങ്ങിൽ ജ: സെക്രട്ടറി എൻ. എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ എം സി സി നേതാവ് അബ്ദുൽ കാദർ ചക്കനാത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് അബു വടക്കയിൽ, കുവൈത്ത് കെ എം സി സി ജില്ലാ- മണ്ഡലം നേതാക്കളായ ലത്തീഫ് പാടൂർ, മുറാസ് താഹ, ബഷീർ മുറ്റിച്ചൂർ, ഇക്ബാൽ മുറ്റിച്ചൂർ, ഷാജഹാൻ കൈപ്പമംഗലം,
ഷുക്കൂർ മണക്കോട്ട്,
പഞ്ചായത്ത്‌ ലീഗ് ഭാരവാഹികളായ വി. എം അബൂബക്കർ, ഹംസ മാനത്ത്, മജീദ് ഹസ്സൻ,  മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് നിസാർ മരുതയുർ, സെക്രട്ടറി ഷഫീക് വെന്മേനാട്,വെന്മേനാട്  മഹല്ല്  പ്രസിഡന്റ് ബഷീർ ചെമ്പട്ടയിൽ, യൂത്ത് ലീഗ് പഞ്ചായത്ത്‌ നേതാക്കളായ ഇ. എം സൈഫുദ്ധീൻ, നൗഷാദ് എൻ. എ, മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് ഫിറോസ് ആർ. കെ, ജ: സെക്രട്ടറി അബ്ബാസ് എൻ. എ, ജമാലുദ്ധീൻ വെട്ടിക്കൽ, എന്നിവർ പ്രസംഗിച്ചു.