തിരുവനന്തപുരം പ്രവാസിഅസോസിയേഷൻ – ട്രിപ സംഘടിപ്പിച്ച കുടുംബ-സ്നേഹ സംഗമം

ദമ്മാം:  സ്നേഹവും, സൗഹൃദവും,ആനന്ദവും പകർന്നുകൊണ്ട് തിരുവനന്തപുരം
പ്രവാസി അസോസിയേഷൻ (ട്രിപ) സെൻട്രൽ കമ്മിറ്റിയും ജുബൈൽ യൂണിറ്റും
സംയുക്തമായി ട്രിപാ  അംഗങ്ങൾക്കായി സംഘടിപ്പിച്ച  സ്നേഹ സംഗമം
വൈവിധ്യമാർന്ന പരിപാടികളും സംഘാടനമികവും, സ്നേഹോഷ്മളതയും, പങ്കാളിത്തവും
കൊണ്ട് ശ്രദ്ധേയമായി.

ദമ്മാം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഹക്സർ നയിച്ച ഗ്രേപ് ക്യാച്ച്
മൽസരത്തിൽ രണ്ട് ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും യഥാക്രമം അലിഷാൻ,
രഞ്ജിത്ത്, അനസ് തമ്പി എന്നിവർ സ്വന്തമാക്കി.

ജനൽ സെക്രട്ടറി സുരേഷ് മണ്ണറ നയിച്ച കപ്പ് ഷിഫ്റ്റിംഗ് മത്സരത്തിൽ പുരുഷ,
വനിതാ, കുട്ടികൾ ഇനങ്ങളിൽ രഞ്ജു രാജ്, സീനാ ഷിജു, നന്ദനാ സുരേഷ് എന്നിവർ
ഒന്നാം സ്ഥാന ജേതാക്കളായപ്പോൾ അൻവർ, നവമി സുരേഷ്, റാബിയ എന്നിവർ രണ്ടാം
സ്ഥാനവും, അൻസി, അസ്ലഹ എന്നിവർ മൂന്നാം സ്ഥനവും സ്വന്തമാക്കി.

ജുബൈൽ ജനൽ സെക്രട്ടറി രഞ്ജിത്ത് ആറ്റിങ്ങൽ നയിച്ച ആവേശകരമായ വടം വലി
മത്സരത്തിൽ  റോക്ക് സ്റ്റാഴ്സ്  വനിതാ വിഭാഗത്തിലും, സെവൻ സ്റ്റാർസ്
പുരുഷ വിഭാഗത്തിലും  ജേതാക്കളായി.

ജറാർ നയിച്ച  രസകരമായ കുടമടി മത്സരത്തിലെ പുരുഷ, വനിതാ, കുട്ടികൾ
വിഭാഗങ്ങളിൽ യഥാക്രമം, രജ്ഞു , രഞ്ജിത്ത്, ജാസ്മി, നന്ദനാ സുരേഷ് എന്നിവർ
വിജയികളായി.

സുനിൽഖാൻ നയിച്ച ലെമൺ സ്പൂൺ മത്സരത്തിൽ നന്ദനാ സുരേഷ്, നവമി രഞ്ജു,
രുദ്രാ രജ്ഞു എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ
കരസ്ഥമാക്കി.

സൗമ്യ മേനോൻ നയിച്ച ഡാൻസ് വിത്ത് സ്റ്റാച്യൂ മത്സരത്തിൽ വനിതാ, പുരുഷ,
കുട്ടികൾ വിഭാഗങ്ങളിൽ ഡോ. രേഷ്മാ അൻവർ, Dr. ഷിഹാബ് അൻവർ, ആർദ്രാ രാജേഷ്
എന്നിവർ വിജയികളായി.

വരുൺ നയിച്ച പാസിംഗ് ദി പാഴ്സൽ മൽസരത്തിൽ  വനിതാ, പുരുഷ, കുട്ടികൾ
വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം ജനില, നിസാം, രുദ്രാ രഞ്ജു എന്നിവർ നേടിയപ്പോൾ
രണ്ടാം സ്ഥാനം ഷഹ്‌വ, ഷിജു, നന്ദനാ സുരേഷ് എന്നിവർ കയ്യടക്കി.

മലയാള ഭാഷയുടെ മധുരവും വശ്യതയും വെളിവാക്കി നിസാം യൂസഫ് നയിച്ച മധുരം
മലയാളം മത്സരത്തിൽ ബഷീർ വിജയി ആയി.

ട്രിപാ ജുബൈൽ യൂണിറ്റ് ട്രഷറർ ജോബ് നയിച്ച ക്വിക് ഫുഡ്ബോളിൽ ടീം
ബ്ലാസ്റ്റേഴ്സ് ജേതാക്കളായി.

പകലന്തിയോളം നീണ്ട് നിന്ന പരിപാടികൾക്ക് രക്ഷാധികാരി അബ്ദുൽ സലാം, സജി
വെഞ്ഞാറമൂട്, ഷാനവാസ്, റാഫി , ഷാജഹാൻ വിഴിഞ്ഞം, ഗുലാം ഫൈസൽ, ജുബൈൽ
പ്രസിഡന്റ് സുനിൽ ശ്രീധരൻ, ഷമീം, ഷാൻ, സിബിൻ, സുൽ ഫിക്കർ, വക്കം അബ്ദുൽ
അസീസ്,  നാസർ, ലനിൻ കുറുപ്പ്, ഹാജ അഹ്മദ്, എം.കെ. ഷാജഹാൻ, എന്നിവർ
സഹായങ്ങളൊരുക്കി.

അംഗങ്ങളിൽ നിന്നും നോർക്ക പ്രവാസി തിരിച്ചറിയൽ രേഖക്കുള്ള അപേക്ഷകൾ ശേഖകരിച്ചു.

.