കുവൈറ്റ് സിറ്റി : കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ), കുവൈത്ത് 2026-27 കാലയളവിലേക്കുള്ള ഫർവാനിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മെയ് 22 വെള്ളിയാഴ്ച വൈകുന്നേരം ഫർവാനിയ വെച്ച് നടന്ന ജനറൽ ബോഡിയോഗം കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ ഉദ്ഘാടനം ചെയ്തു. ഫർവാനിയ ഏരിയ പ്രസിഡന്റ് ഷാജഹാൻ കളത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ഡി.എൻ.എ ജനറൽ സെക്രട്ടറി ശ്യാം പ്രസാദ്, ട്രഷറർ മൻസൂർ ആലക്കൽ, വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻ, ട്രഷറർ സാജിത നസീർ തുടങ്ങിയവർ സംസാരിച്ചു. 2024-25 കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് ഏരിയ ജനറൽ സെക്രട്ടറി റജീസ് സ്രാങ്കിന്റെകം അവതരിപ്പിച്ചു. കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് അംഗം സുരേഷ് മാത്തൂർ, കേന്ദ്ര കമ്മിറ്റി അംഗമായ ഷമീർ പി.എസ് എന്നിവർ നിരീക്ഷകരായി 2026-27 കാലയളവിലേക്കുള്ള ഫർവാനിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികൾ: സതീഷ് കുമാർ. ടി (പ്രസിഡന്റ് ), റജീസ് സ്രാങ്കിന്റെകം, ജമാലുദ്ദീൻ. പി (വൈസ് പ്രസിഡന്റുമാർ), ഫഹദ് മുഹമ്മദ് കോയ (ജനറൽ സെക്രട്ടറി), പ്രജിത്ത് പ്രേം എം.കെ (ജോ. സെക്രട്ടറി), നസീർ പി.വി (ട്രഷറർ).
ഫർവാനിയ ഏരിയയിൽ നിന്നും കേന്ദ്ര കമ്മിറ്റിയിലേക്കുള്ള പ്രതിനിധികകളായി
ഇല്യാസ് തോട്ടത്തിൽ, മൻസൂർ ആലക്കൽ, ഷൗക്കത്തലി ആർ.എൻ, ഉബൈദ് ചക്കിട്ടക്കണ്ടി, ഷാജഹാൻ കളത്തിൽ, റാഫി കല്ലായി, സമീർ വെള്ളയിൽ എന്നിവരെയും ഫർവാനിയ വുമൺസ് ഫോറം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സാജിത നസീർ, റെമി ജമാൽ, സൗദാ ഇബ്രാഹിം എന്നിവരെയും ഫർവാനിയ ഏരിയ എക്സിക്യുട്ടിവ് അംഗങ്ങളായി മുഹമ്മദ് യൂസഫ് പി.എം, ഹംസ കൊയിലാണ്ടി, പാർത്ഥൻ, നിയാസ് കൊയിലാണ്ടി എന്നിവരെയും തെരഞ്ഞെടുത്തു.

































