ച​ക്ര​വാ​ത​ച്ചു​ഴി; സംസ്ഥാനത്ത് അ​ഞ്ച് ദി​വ​സം ഒറ്റപ്പെട്ട മ​ഴ

സം​സ്ഥാ​ന​ത്ത് വരുന്ന  അ​ഞ്ച് ദി​വ​സം ഒ​റ്റ​പ്പെ​ട്ട​ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ടതെങ്കിലും ശ​ക്ത​മാ​യ മ​ഴയ്ക്ക് സാധ്യതയുള്ളതായി ആണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചത്. അ​റ​ബി​ക്ക​ട​ലി​ലും ല​ക്ഷ​ദ്വീ​പി​നു സ​മീ​പ​ത്തു​മാ​യുണ്ടായ ചക്രവാത ചുഴി  ആണ് മഴക്ക് കാരണം . വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ശ​നി​യാ​ഴ്ച ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.