ഹലാല്‍ വിവാദം ഭിന്നിപ്പിക്കാനുള്ള സംഘപരിവാര്‍ തന്ത്രം: മുഖ്യമന്ത്രി

Pinarayi
Pinarayi

കണ്ണൂര്‍:  ഒരു വിഭാഗത്തെ ആക്ഷേപിക്കാനുള്ള തന്ത്രമാണ് ഹലാല്‍ വിവാദം എന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.ഐ.എം ഏരിയ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ സംസ്‌കാരത്തെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്‌പ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്‌ലിം സമുദായത്തെ ഇന്ത്യയില്‍ നിന്ന് അകറ്റാനുള്ള ശ്രമം നടത്തി.

ഗോവധ നിരോധനത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് പ്രശ്‌നം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിന് മുകളിലും സംഘപരിവാറിന്റെ ബുള്‍ഡോസര്‍ ഉരുളാന്‍ തുടങ്ങിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു