പൗരത്വ വിഭജനത്തിനും അസഹിഷ്ണതക്കുമെതിരെ സ്നേഹത്തിൻ്റെ ഇഫ്ത്താർ ഒരുക്കി നാഷണൽ ലീഗ്

തിരുവനന്തപുരം :- വെറുപ്പും മതവിദ്വേഷവും വളർത്തി ജനങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുന്ന വർഗ്ഗീയ ശക്തികൾക്കെതിരെ സ്നേഹത്തിൻ്റെയും സഹിഷ്ണുതയുടെയും പ്രതിരോധം തീർക്കണമെന്നാഹ്വാനം ചെയ്ത് ഐഎംസിസി ജിസിസി കമ്മറ്റിയുടെ സഹകരണത്തോടെ  നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ ഇഫ്താർ വിരുന്ന് സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.

തിരുവനന്തപുരം ഹൈലാൻ്റ് ഹോട്ടലിൽ നടന്ന സംഗമത്തിൽ മുതിർന്ന സോഷ്യലിസ്റ്റ് ഡോ.വർഗ്ഗീസ് ജോർജ് അധ്യക്ഷനായി.  നിയമസഭാ മുൻ സ്പീക്കർ എം.വിജയകുമാർ ഉത്ഘാടനം ചെയ്തു.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വ വിഭജനം പശ്ചിമ ബംഗാൾ, അസം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്ത്യയിലൊട്ടാകെയും അതീവ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഉത്ഘാടകൻ എം.വിജയകുമാർ പറഞ്ഞു.ഇത് ഇന്ത്യൻ മുസ്‌ലിമിനെ കൂടുതൽ അരക്ഷിതത്വത്തിലേക്ക് തള്ളിവിടും. ഭാവിയിൽ മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും ദലിതുകൾക്കും കമ്മ്യൂണിസ്റ്റ്കാർക്കും എതിരായ വലിയ കടന്നാക്രമണങ്ങൾക്ക് ഇത് വഴിമരുന്നിടും

ഈ പൗരത്വഭേദഗതി ക്കെതിരെ അതിശക്തമായ നിലപാട് എടുക്കുന്ന പ്രതിനിധികളെ പാർലമെന്റിലേക്ക് അയച്ചുവേണം നാം ഇതിനോട് പ്രതികരിക്കേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.

സ്നേഹ വിരുന്നുകളും സൗഹൃദ കൂട്ടായ്മകളും കൊണ്ട് സാമൂഹ്യ ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കാൻ ജനാധിപത്യ പ്രസ്ഥാനങ്ങൾ മുൻകയ്യെടുക്കണമെന്നും അശാന്തിയുടെ കാർമേഘങ്ങങ്ങൾ വട്ടമിട്ട് പറക്കുമ്പോഴും സഹനസമരങ്ങളിലൂടെയും മാനവിക ഐക്യത്തിലൂടെയും ഫാസിസ്റ്റ് ഭീകരത ഉയർത്തുന്ന ഭീഷണിയെ ഇന്ത്യൻ മണ്ണിൽ നിന്ന് തൂത്തെറിയാനാകുമെന്ന് പാളയം ഇമാം ഡോ.വി.പി. ഷുഅയ്ബ് മൗലവി ഇഫ്ത്താർ സന്ദേശത്തിൽ പറഞ്ഞു

മന്ത്രിമാരായ ജി.ആർ .അനിൽ, കടന്നപ്പള്ളി രാമചന്ദ്രൻ എം,എൽ, എ മാരായ അഡ്വ.ആൻ്റണി രാജു, വി.കെ.പ്രശാന്ത്
ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് ,മുൻ എംപി എ.സമ്പത്ത് മുൻ മന്ത്രിമാരായ ഡോ.നീലലോഹിത ദാസ്’,.വി.സുരേന്ദ്രൻ പിള്ള ,സ്വാമി അശ്വതി തിരുന്നാൾ ,എൻ.കെ.അബ്ദുൽ അസീസ് ,സയ്യിദ് ഷബീൽ ഐദ്രൂസി തങ്ങൾ ,ജോമോൻ പുത്തൻ പുരക്കൽ ,പാച്ചല്ലൂർ സലീം മൗലവി,സുക്കാർണോ ,ഫിറോസ് ലാൽ ,കൊല്ലങ്കോട് രവീന്ദ്രൻ നായർ ,ജീജോ ദേശാഭിമാനി, ഷാഫി നദവി ,പോത്തൻ കോട് വിജയൻ ,കല്ലറ നളിനാക്ഷൻ ,
എം.മെഹബൂബ്, ഷംസുദ്ധീൻ ഹാജി കാരേങ്ങൽ,പൂഴനാട് സുധീർ ,കല്ലട നാരായണ പിള്ള,എ.എൽ.എം ഖാസിം, വെമ്പായം നസീർ, ജേക്കബ് വെളുത്താൻ ,നവാസ് മന്നാനി എന്നിവർ സംസാരിച്ചു

ജലീൽ പുനലൂർ സ്വാഗതവും ഷാജഹാൻ ആസാദ് നന്ദിയും പറഞ്ഞു