വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്സ്

0
43

കുവൈറ്റ് സിറ്റി : കുവൈത്ത് വ്യോമാതിർത്തി താൽക്കാലികമായി അടച്ചതിനെ തുടർന്ന് മിക്ക വിമാന സർവീസുകളുടെയും സമയക്രമം പുനഃക്രമീകരിച്ചതായി കുവൈത്ത് എയർവേയ്സ് അറിയിച്ചു.

യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ ഏറ്റവും പുതിയ സമയവിവരങ്ങൾ പരിശോധിക്കണമെന്ന് കമ്പനി അഭ്യർഥിച്ചു. ബുക്കിംഗിനിടെ നൽകിയ മൊബൈൽ നമ്പറുകളിലേക്ക് സർവീസ് സമയത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും എസ്‌എം‌എസ് സന്ദേശങ്ങളും അയയ്ക്കുമെന്നും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർക്ക് കുവൈറ്റിനുള്ളിൽ നിന്ന് 171 എന്ന നമ്പറിലോ, രാജ്യത്തിന് പുറത്തു നിന്ന് +965 24345555 അല്ലെങ്കിൽ 171 എന്ന നമ്പറിലോ, +965 1802050 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് വഴിയോ കുവൈറ്റ് എയർവേയ്‌സ് കസ്റ്റമർ സർവീസുമായി ബന്ധപ്പെടാം.

വിമാന സർവീസുകളുടെ സമയക്രമത്തിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ കുവൈത്ത് എയർവേയ്സിന്റെ ഔദ്യോഗിക അറിയിപ്പുകൾ തുടർച്ചയായി ശ്രദ്ധിക്കണമെന്നും കമ്പനി നിർദേശിച്ചു.