കോപ്പ അമേരിക്കക്ക് നാളെ തുടക്കം;ആദ്യ മത്സരം ബ്രസീൽ×ബൊളീവിയ

ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്കയിലെ ആദ്യ മത്സരം നാളെരാവിലെ ആറ് മണിക്ക് ആരംഭിക്കും.ആഥിഥേയരായ ബ്രസീലും ബൊളീവിയയും തമ്മിലാണ് ആദ്യ മത്സരം.കോപ്പ അമേരിക്കയുടെ നാൽപ്പത്തിയാറാം പതിപ്പിനാണ് നാളെ തുടക്കമാകുന്നത്.ഇത്തവണ പന്ത്രണ്ട് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് ഇത്തവണ ബ്രസീൽ കോപ്പ അമേരിക്ക മത്സരത്തിന് ഇറങ്ങുന്നത്.സൗഹൃദ മത്സരത്തിൽ നെയ്മറിന് പരിക്ക് പറ്റിയതിനെ തുടർന്ന് പുറത്താവുകയായിരുന്നു.

അയാക്സിന്റെ യുവതാരം നെരെസ് ആണ് നെയ്മറിന് പകരം നാളെ ഇറങ്ങുക.