കൊറോണ: യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാലാഴ്ചത്തെ അവധി

ദുബായ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാലാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. മാർച്ച് 15 മുതൽ ആരംഭിക്കാനിരുന്ന വസന്തകാല അവധി ഇത്തവണ മാർച്ച് എട്ട് മുതൽ തുടങ്ങും. അവധിയുടെ അവസാനത്തെ രണ്ടാഴ്ച വിദൂര പഠന സംരഭത്തിനും അവസരം ഒരുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.

വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ നീക്കം. സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഈ കാലയളവിൽ സ്കൂളുകളിലടക്കം അണുവിമുക്തമാക്കാനുള്ള നടപടികളും സ്വീകരിക്കും.