മലയാളികളുടെ സംരംഭത്തിൽ 735 കോടി രൂപയുടെ നിക്ഷേപം നടത്തി ഗൂഗിളും ടെമാസെക്കും

മലയാളികളുടെ ഫിൻടെക് സ്റ്റാർട്ടപ്പ് ഓപ്പൺ എന്ന സംരംഭത്തെ കുറിച്ച് ഇതിന് മുൻപും നാം വായിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വലിയൊരു നേട്ടത്തിൻറെ വാർത്തയുമായാണ് ഈ സംരംഭം വാർത്തയിൽ നിറയുന്നത്. ആഗോള കമ്പനികളായ ഗൂഗിളും ടെമാസെക്കും ഫിൻടെക് സ്റ്റാർട്ടപ്പ് ഓപ്പണിൽ 735 കോടി രൂപയുടെ നിക്ഷേപം നടത്തിയതായാണ് റിപ്പോർട്ട്.

എസ്എംഇകൾക്കുള്ള ബിസിനസ് ബാങ്കിങ് സർവീസസ് ആണ് ഈ സ്റ്റാർട്ടപ്പ് നൽകുന്നത്. സീരീസ് സി ഫണ്ടിംഗ് നയിച്ചത് ടെമാസെക്കാണ്. ടൈഗർ ഗ്ലോബൽ, ജപ്പാനിൻറെ എസ്‌ബിഐ ഇൻവെസ്റ്റമന്റ്‌സ്, 3one4 ക്യാപിറ്റലും പരിപാടിയിൽ പങ്കെടുത്തു.