വൈറസ് ഒഫീഷ്യല്‍ ട്രെയിലര്‍
ജൂണ്‍ ഏഴിന് റിലീസ് ചെയ്യുന്ന ആഷിഖ്അബു ചിത്രം വൈറസിന്‍റെ ട്രെയിലര്‍ കാണാം.
https://www.youtube.com/watch?v=38MijVTyP7s&t=77s
റാഫേൽ കേസ് ഇന്ന് കോടതിയിൽ
റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജി ഉള്‍പ്പെടെയുള്ള കേസുകള്‍ ഇന്നു പരിഗണിക്കാനിരിക്കേ ഹര്‍ജി കേള്‍ക്കുന്നത് നീട്ടിവെക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ ആവശ്യം. കേസിൽ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാൻ സര്‍ക്കാര്‍ സുപ്രീം കോടതിയോട് കൂടുതൽ സമയം...
കോട്ടയംഫെസ്ററ് 2019 ആഘോഷിച്ചു
കുവൈറ്റ്സിറ്റി: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (KODPAK) മൂന്നാമത് വാർഷികമായ കോട്ടയംഫെസ്ററ് 2019 ആഘോഷിച്ചു.ഏപ്രിൽ 26ന് അബ്ബാസിയ മറീന ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ജിയോ തോമസ് അധ്യക്ഷത വഹിക്കുകയും, ജനറൽസെക്രട്ടറി സുമേഷ് ടി സുരേഷ് സ്വാഗതം പറയുകയും, ഷെയ്ഖാ സലേം അൽ ഹമൂദ് അൽ സബാ ഓഫീസ് സെക്രട്ടറി മെർഷൽ അൽ അഹമ്മദ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. അഡ്വൈസറി ബേർഡ് ചെയർമാനും,മെയിൻ സ്പോൺസറായ സ്‌റ്റെർലിങ്ക് ഇന്റർനാഷണൽ കമ്പനി ഉടമയുമായ ജയകൃഷ്ണൻനായർ, രക്ഷാധികാരി ബിനോയ്സെബാസ്റ്റ്യൻ, ഗ്രാൻഡ്ഹൈപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടർ അയ്യുബ്ബ്‌കച്ചേരി, വനിതാസമാജം ചെയർപേഴ്സൺ സിജിപ്രദീപ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും, ട്രഷറർ ആർജി ശ്രീകുമാർ നന്ദി പറയുകയും ചെയ്തു.തുർന്ന് പ്രശസ്ത സിനിമാതാരം രചന നാരായണൻകുട്ടിയുടെ ഡാൻസും, പ്രദീപ്ബാബു, റിയാനാരാജ്, റീവമരിയവര്ഗീസ് എന്നിവരുടെ ലൈവ്മ്യൂസിക്കൽഷോയും,ശശാങ്കൻമയ്യനാട് & ടീമിന്റെകോമഡിഷോയും ഉണ്ടായിരുന്നു.
വിസ ഏജന്റിന്റെ ചതിയിൽപെട്ട ലത ചന്ദ്രനെ പി സി എഫ് നാട്ടിലെത്തിച്ചു.
വിസ ഏജന്റിന്റെ ചതിയിൽപെട്ടു കുവൈറ്റിലെ സ്വദേശിയുടെ വീട്ടിൽ ഗാർഹിക പീഡനത്തിനിരയായി ആത്മഹത്യയുടെ വക്കോളമെത്തിയ പാലക്കാട് സ്വദേശിനി ലത ചന്ദ്രനെ പി ഡി പി യുടെ പ്രവാസി സംഘടനയായ കുവൈറ്റ് പി സി എഫ്...
ഇനി മൊബൈൽ കാമുകൾ ട്രാഫിക്ക് നിയന്ത്രിക്കും
ക്രമാതീതമായ വർദ്ധിക്കുന്ന ട്രാഫിക് നിയന്ത്രിക്കാൻ ഇനി മുതൽ മൊബൈൽ കാമുകളും. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെയാണ് പുതിയ തീരുമാനം.
ഒരേ സമയം ഒന്നിലധികം പാതകൾ ഒരുമിച്ച് നിയന്ത്രിക്കുന്ന സംവിധാനമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ...
കുവൈത്തിൽ ഇന്ത്യൻ ഡോക്ടർമാർക്ക് സുവർണ്ണാവസരം
കുവൈത്തി മിനിസ്ട്രി ഹോസ്പിറ്റലുകളിലും ഹെൽത് സെന്ററുകളിലും ഇന്ത്യൻ ഡോക്ടർമാരെ നിയമിക്കാൻ മിനിസ്ട്രി ഓഫ് ഹെൽത് തീരുമാനിച്ചതായ് ഹെൽത് മിനിസ്ട്രി അസിസ്റ്റന്റ് അണ്ടർസെക്കട്ടറി ഫോർ ടൈക്കനിക്കൽ അഫയേഴ്‌സ് ഡോ അബ്ദുൽ റഹ്‌മാൻ അൽ മുദൈരി...
കുവൈറ്റിൽ ഒരു ലക്ഷത്തിയിരുപതിനായിരം അനധികൃത കുടിയേറ്റക്കാർ
സർക്കാർ സർവ്വെ പ്രകാരം കുവൈത്തിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഒരു ലക്ഷത്തിരുപത്തിനായിരം കവിഞ്ഞു. അനധികൃത കുടിയേറ്റക്കാരുടെ എണ്ണം പരമാവധി കുറച്ച് കൊണ്ട് വരാനുള്ള സത്വരനടപടികൾ ഉണ്ടാവുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പെർമിറ്റുകളും വിസകളും റദ്ദായവർ...
ഭർത്താവിനെ ചൂലിനടിച്ച് ഭാര്യ, ഒടുവിൽ പോലീസ് ഇടപെട്ടു
കുവൈത്ത്: താമസസ്ഥലത്തിന് മുന്നിൽ വഴക്കടിച്ച ഭാര്യാഭർത്താക്കന്മാർ പരിധി വിട്ടതോടെ പോലീസ് ഇടപെട്ട് കസ്റ്റഡിയിലെടുത്തു, അൽ റായി പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഭാര്യ തന്നെ വളരെ ചെറിയ കാര്യങ്ങൾ കൂടി പറഞ്ഞ് ഉപദ്രവിക്കയാണെന്ന് മാത്രമല്ല ചൂലെടുത്ത്...
മകൾക്ക് സ്ക്രീൻജീവിതം വിലക്കി സുക്കർബർഗ്
ഫെയ്സ് ബുക്ക് സ്ഥാപകൻ മാർക് സുക്കർബർഗ് തന്റെ മകൾ മാക്സിമ ഫോൺ ഉപയോഗിക്കുന്നത് വിലക്കുന്നു. മകൾക്ക് സോഷ്യൽ മീഡിയയോ കമ്പ്യൂട്ടർ ഗെയിമുകളോ പോലും അനുവദിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
230 കോടി ജനങ്ങളാണ് സുക്കർബർഗിന്റെ ഫെയ്സ് ബുക്കിൽ...
ഉയരെ സിനിമയെ വാനോളമുയർത്തി ശൈലജ ടീച്ചർ
തിരുവനന്തപുരം: നവാഗത സംവിധായകൻ മനു അശോകന്റെ ആദ്യ സിനിമയായ 'ഉയരെ 'യെ പ്രശംസിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ.സമൂഹമൊന്നാകെ കാണേണ്ട സിനിമയാണ് ഇതെന്നും, സ്ത്രീകളനുഭവിക്കുന്ന അവസരനിഷേധങ്ങൾ സിനിമ വ്യക്തമാക്കുന്നുണ്ടെന്നും ടീച്ചർ തന്റെ ഫേസ്ബുക്ക് വാളിൽ...
ഏഷ്യൻ അത്‌ലറ്റിക് മീറ്റ് 800 മീറ്ററിൽ ഗോമതിക്ക് സ്വർണം
ദോഹയിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിലെ 800 മീറ്ററിൽ സ്വർണം നേടിയ തിരുച്ചി സ്വദേശി ഗോമതി താൻ കടന്നുവന്ന പ്രതിസന്ധികളെക്കുറിച്ച് മനസു തുറന്നു.
മുപ്പതുവയസ്സിനുള്ളിൽ ഒരു ജീവിതത്തിൽ അനുഭവിക്കാവുന്ന അത്രയും ദുരിതങ്ങളാണ് താനനുഭവിച്ചിട്ടുള്ളത് എന്ന്...
വലിയതുറയ്ക്ക് വേണ്ടി സഹായാഭ്യർത്ഥനയുമായ് അജയകുമാർ
വലിയതുറയിലുണ്ടായ കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് മനുഷ്യാവകാശപ്രവർത്തകനായ അജയ് കുമാർ ഫേസ്ബുക്കിലിട്ട പോസ്റ്റ്...
"കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കടലാക്രമണം ഉണ്ടായ തിരുവനന്തപുരത്തെ വലിയതുറ പ്രദേശം രണ്ടു ദിവസ്സങ്ങളിലായി സന്ദര്‍ശിച്ചിരുന്നു.
തീരത്തോട് ചേര്‍ന്ന് കിടക്കുന്ന...
ചിമ്പുവിന്റെ സഹോദരൻ കുരലരശൻ വിവാഹിതനായി
തെന്നിന്ത്യൻ സിനിമാതാരം ചിമ്പുവിന്റെ സഹോദരനും സംഗീതസംവിധായകനുമായ കുരലരശൻ വിവാഹിതനായി. ചെന്നൈ സ്വദേശിയായ നബീലയാണ് വധു.
മുസ്‌ലിം മതാചാരപ്രകാരം ആയിരുന്നു വിവാഹം. അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
വിവാഹത്തിന്റെ ദൃശ്യങ്ങൾ...
ജോൺസൺസ് ബേബി ഷാമ്പു നിരോധിക്കുന്നു
ന്യൂ ഡൽഹി : ജോൺസൺസ് ബേബി ഷാമ്പു നിരോധിക്കാൻ തീരുമാനം .
ഗുണനിലവാരമില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം. ജയ്‌പൂരിലെ ഡ്രഗ് ടെസ്റ്റ് ലാബാണ് ഷാമ്പൂവിന് ഗുണനിലവാരമില്ല എന്ന കണ്ടെത്തിയത്. നാഷണൽ കമ്മീഷൻ ഫോർ...
കുവൈത്ത് മലങ്കര റീത്ത് മൂവ്മെന്റ് – രജതോത്സവ് 2019 . ആഘോഷിച്ചു.
കുവൈത്ത് സിറ്റി∙ ബൈക്ക് റൈഡും കുതിര സവാരിയുമൊക്കെയായി കുവൈത്ത് മലങ്കര റീത്ത് മൂവ്മെന്റ് (കെഎംആർഎം) രജതോത്സവ് 2019 ആഘോഷിച്ചു . കാർണിവലും ആദ്യഫല പെരുന്നാളും ഗയാന റിപ്പബ്ലിക് സ്ഥാനപതി .ഡോ.ഷാമിർ ആലി ഉദ്ഘാടനം...
മാവേലിക്കര ഫെസ്റ്റ് 2019
കുവൈറ്റ് സിറ്റി: മാവേലിക്കര പ്രവാസി അസ്സോസിയേഷൻ കുവൈറ്റിന്റെ(MPAK)
മാവേലിക്കര ഫെസ്സ് 2019 "താരകപെണ്ണാളേ”അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വർണാഭമായ പരിപാടികളോടെ നടന്നു. പ്രസിഡന്റ്
സക്കീർ പുത്തൻ പാലത്തിന്റെ അദ്ധ്യക്ഷതയിൽ നാടൻ പാട്ടിന്റെ കുലപതി ശ്രീ. സത്യൻ കോമല്ലൂർ ഭദ്ര ദീപം കൊളുത്തിപൊതുയോഗം ഉത്ഘാടനം ചെയ്തു.
"മാവേലിക്കര പ്രവാസി" അവാർഡ് 2019 , സാമൂഹിക,ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻനിർത്തി ശ്രീ സക്കീർപുത്തൻപാലത്തിനു സമ്മാനിച്ചു. 25,000 രൂപയും ഫലകവും ആണ് അവാർഡ്.അവാർഡ് തുക അദ്ദേഹം സംഘടനയുടെജീവകാരുണ്യ പ്രവർത്തനങ്ങൾക്കു തിരികെ നൽകി. ചടങ്ങിൽ ചീഫ് ഗസ്റ്റ് ശ്രീ. സത്യൻ കോമല്ലൂരിനെ ആദരിച്ചു. കുവൈറ്റ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങി പോകുന്ന രക്ഷാധികാരി ഇബ്രാഹിംകുട്ടിക്കു യാത്രയയപ്പും നൽകി. സംഘടനയുടെ വളർച്ചക്ക് എത്രയും നല്ല സേവനങ്ങൾ നൽകി കൊണ്ട് ഇരിക്കുന്ന മനോജ് റോയ്, വിജോ പി. തോമസ്, പ്രകാശ്ചിറ്റേഴത്ത്, എന്നിവരെ സ്നേഹോപകരം നൽകി ആദരിച്ചു.
തുടർന്നു നടന്ന പരുപാടിയിൽ കുവൈറ്റിലെ പൊലിക നാടൻപാട്ട് കൂട്ടത്തിന്റെ നാടൻപാട്ടും ദൃശ്യ ആവിഷ്കാരവുംപരിപാടിയുടെ മുഖ്യ ആകർഷണം ആയിര്ന്നു ...
ശിവദം സ്കൂള്‍ ഓഫ് ഡാന്‍സ് സംഘടിപ്പിക്കുന്ന “SATTVA-2019”
നിയമസഭ സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ മുഖ്യാഥിതി.
ശിവദം സ്കൂള്‍ ഓഫ് ഡാന്‍സ് സംഘടിപ്പിക്കുന്ന “SATTVA-2019” മെഗാ ക്ലാസിക്കല്‍ ഷോമംഗാഫ് കേംബ്രിഡ്ജ് ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ വെച്ച് 2019 മെയ് 3 വെള്ളിയാഴ്ച്ച നടത്തുന്നു. നിയമസഭ സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ പ്രോഗ്രാം ഉദ്ഘാടനം നിര്‍വഹിക്കും വൈകുന്നേരം 5 മണിക്ക്നടക്കുന്ന ചടങ്ങിൽ നർത്തകിയും അഭിനേത്രിയുമായ ശ്രീമതി. ആശ ശരത് ചടങ്ങിൽ പങ്കെടുക്കും
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി തുടങ്ങി വിവിധയിനം നൃത്തയിനങ്ങള്‍ കൂടാതെ സിനിമ മേഖലയിലുംതന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീമതി. ആശ ശരത്ത്. തെന്നിന്ത്യന്‍ ഭാഷയിലും നിരവധി ചിത്രങ്ങളില്‍അവര്‍ തന്‍റെ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്.
കണ്ണിനും കാതിനും കുളിര്‍മയേകുന്ന വിവിധയിനം ക്ലാസിക്കല്‍ നൃത്തങ്ങളുടെ ഒരുസംഘവേദി തന്നെയായിരിക്കും ഈകലാവിരുന്ന്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വ്യത്യസ്തങ്ങളായ കലാപരിപാടികളാണ് വേദിയില്‍ അരങ്ങേറാന്‍പോകുന്നത്. ഞങ്ങളുടെ യുവകലാകാരികള്‍ അവതരിപ്പിക്കുന്ന പഞ്ചഭൂതങ്ങളായ ഭൂമി, ജലം, വായു, ആകാശം, അഗ്നിഎന്നിവയെ അടിസ്ഥാനമാക്കിയിട്ടുള്ള വ്യത്യസ്ഥമായ ഒരു നൃത്തവും ഈ വേദിയില്‍ അരങ്ങേറുന്നതാണ്. കൂടാതെ കൊച്ചുകുട്ടികളുടെ അരങ്ങേറ്റവും ഉണ്ടായിരിക്കും.
ഈ നൃത്ത വിദ്യാലയത്തിന്‍റെ സ്ഥാപകയും ഡയറക്റ്ററുമായ ശ്രീമതി. മഞ്ജുമിത്ര ശരത് അവതരിപ്പിക്കുന്ന ഭരതനാട്യമായഅഭംഗ്, സ്വരലയം എന്നീ ക്ലാസിക്കല്‍ നൃത്തവും അരങ്ങേറുന്നതാണ്.
ശിവദം സ്കൂള്‍ ഓഫ് ഡാന്‍സിന്‍റെ ആരംഭകാലം മുതല്‍ തന്നെ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തിന് വേണ്ടത്ര പ്രചരണംനല്‍കുന്ന വ്യക്തിയാണ് ശ്രീമതി. മഞ്ജുമിത്ര ശരത് . ഇന്ത്യയിലെ പ്രമുഖ നര്‍ത്തകരുടെ ശിഷ്യയായ അവര്‍ ഒരുപാടുവ്യത്യസ്തമായ കലാപ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്, കൂടാതെ തന്‍റെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുപാട് മികച്ചനൃത്തയിനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
കുവെറ്റിലെ അഞ്ചു ശാഖകളിലായി 200ല്‍ പരം വിദ്യാര്‍ത്ഥികള്‍ ശിവദം സ്കൂള്‍ ഓഫ് ഡാന്‍സിന്‍റെ കീഴില്‍ നൃത്തംഅഭ്യസിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വിനോദ യാത്ര സംഘടിപിച്ചു.
കോഴിക്കോട് ജില്ലാ എൻ.ആര്‍.ഐ അസോസിയേഷൻ മേമ്ബെര്മാര്കും കുടുംബങ്ങല്ക്കും ഏപ്രിൽ 26 വെള്ളിയാഴ്ച വാഫ്ര സിദ്‌റ ഫാമിലേക്കു വിനോദയാത്ര സംഘടിപിച്ചു.
ഉത്ഘാടന ചടങ്ങിൽ കെ.ഡി.എൻ.എ പ്രസിഡണ്ട് ഇല്യാസ് തോട്ടത്തിൽ അധ്യക്ഷതയും അഡ്വൈസറി ബോർഡ് മെമ്പർ...
കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ്- ശ്രീനീഷ് പ്രസിഡണ്ട്
കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ 2019 - 2020 വർഷത്തെ ഭാരവാഹികളായി ശ്രീനീഷ് ശ്രീനിവാസൻ പ്രസിഡണ്ടായും , അബ്ദുൽ നജീബ്.ടി.കെ ജനറൽ സെക്രട്ടറിയായും, വിനീഷ്.പി.വി യെ ട്രഷററായും വാർഷിക കേന്ദ്ര നിർവാഹക സമിതി യോഗം ഐക്യകണ്ടെന തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ഷൈജിത്ത് .കെ, നൗഫൽ ബരീനാ (വൈസ് പ്രസിഡണ്ടുമാർ ), ജാവേദ് ബിൻ ഹമീദ് (ജോയിന്റ് സെക്രെട്ടറി), മജീദ്.എം.കെ (ജോയിന്റ് ട്രഷറർ ), ഷംസുദ്ധീൻ.ടി.കെ ( ഓര്‍ഗനൈസിംഗ് സെക്രട്ടറി),ഫൈസൽ.കെ ( വെല്‍ഫയെര്‍ & ഇന്‍വെസ്റ്റ്‌മെന്റ്), ഷാജി.കെ.വി ( ആര്‍ട്സ് & കള്‍ച്ചര്‍), അനിൽ കുമാർ.കെ.കെ (വെബ് & ഐ ടി ), ജിനീഷ്.എം.സി ( മീഡിയ & പബ്ലിക് റിലേഷന്‍സ്) രാധാകൃഷ്ണൻ.പി ( മെംബെര്‍ഷിപ് & ഡാറ്റ മാനെജ്മെന്റ്), സിദ്ദിഖ്.സി.പി ( സ്പോര്‍ട്സ്) എന്നിവരെയും യോഗം ഐക്യകണ്ടേന തെരഞ്ഞെടുത്തു. വരണാധികാരിയായ ഭരതൻ.ഇ.സി എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അബ്ബാസിയ കേരള അസോസിയേഷൻ ഹാളിൽ ചേർന്ന വാര്ഷിക ജനറൽ ബോഡി യോഗത്തിൽ അസോസിയേഷൻ പ്രസിഡണ്ട് ഷൈജിത്ത്.കെ അദ്ധ്യക്ഷനായിരുന്നു . ജനറൽ സെക്രട്ടറി അബ്ദുൾ നജീബ് വാർഷിക റിപ്പോർട്ടും, ട്രഷറർ വിനീഷ്.പി.വി സാമ്പത്തിക അവലോകന റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്കൊടുവിൽ വിവിധ റിപ്പോർട്ടുകൾ യോഗം അംഗീകരിച്ചു....
കൗമാര കലകളുടെ ഉത്സവമായി കല കുവൈറ്റ് ബാലകലാമേള-2019
കുവൈറ്റ് സിറ്റി: നാൽപത്തി ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച ബാലകലാമേള-2019 കൗമാര കലകളുടെ ഉത്സവമായ് മാറി. അബ്ബാസിയ യുണൈറ്റഡ് സ്കൂളിൽ 9 വേദികളിലായ് നടന്ന...






































